LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: മലപ്പുറം ജില്ലയിലെ മൂന്നുപേരും പ്രവാസികള്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നു പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണെന്ന് മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഇതില്‍ രണ്ടു പേരെ മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ വണ്ടൂര്‍, തിരൂര്‍, കന്മനം സ്വദേശികളാണ് മൂവരും.

മൂന്നുപേരും ഈ മാസം 22 - നാണ് നാട്ടില്‍ എത്തിയത്. തിരൂര്‍ സ്വദേശി ദുബായ് - ബംഗ്ലൂര്‍ ഇ.കെ.-564 വിമാനത്തിലാണ് വന്നത്. ടെമ്പോ ട്രാവലറില്‍ കയറി കേരളാ അതിര്‍ത്തിയിലും തുടര്‍ന്ന് ആംബുലന്‍സില്‍ തലശ്ശേരി ഗവ.ആശുപത്രിയിലും അവിടെ നിന്ന് ആംബുലന്‍സില്‍ മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലും എത്തുകയാണ് ഉണ്ടായത്.

കന്മനം സ്വദേശി ദുബായ് -കരിപ്പൂര്‍ വിമാനത്തിലാണ് എത്തിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലും എത്തുകയാണ് ഉണ്ടായത്. പിന്നീട് ഓട്ടോയില്‍ വീട്ടിലെത്തി. വീണ്ടും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി.

ഷാര്‍ജ -തിരുവനന്തപുരം എ.ഐ-968 വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ വണ്ടൂര്‍ സ്വദേശിയെ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കൃത്യമായി നിദ്ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 

 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More