LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുജറാത്ത് കാലം മുതല്‍ മോദി മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണെന്ന് ജയ്റാം രമേശ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്‌. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ അവകാശവാദങ്ങള്‍ക്കാണ് ജയ്റാം രമേശിന്‍റെ വിമര്‍ശനം. ഗുജറാത്ത് കാലം മുതല്‍ മോദി മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണെന്നാണ് ജയ്റാം രമേശ്‌ ട്വിറ്റ് ചെയ്തത്.  

നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനു പകരം പരിഹസിക്കുകയാണ് ചെയ്യുന്നത്.  ഇന്ത്യയിലെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് മോദിക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ സാധിക്കുക. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നത് - ജയ്റാം രമേശ്‌ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, രാജ്യത്ത് മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് നരേന്ദ്ര മോദി നേരത്തെ ആരോപിച്ചിരുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര സംഘടനകള്‍ വരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു ആരോപണമുയര്‍ത്തിയത്. 

നരേന്ദ്ര മോദി അധികാര പദത്തില്‍ 20 വര്ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ ഇട്ട പോസ്റ്റിനെതിരെ അന്തരാഷ്ട്ര തലത്തില്‍ നിന്നു വരെ വിമര്‍ശനമുയര്‍ന്നിരുന്നു ''മോദി അങ്ങേയറ്റം ജനാധിപത്യവാദിയാണ്, അദ്ദേഹം ഒരിക്കലും ഒരു സ്വേച്ഛാധിപതിയല്ല. എന്നാല്‍ ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ റിസ്‌ക് എടുക്കാൻ മോദി ഒരിക്കലും മടി കാട്ടാറില്ല'' എന്നിങ്ങനെയായിരുന്നു ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായുടെ പരാമര്‍ശം. അടുത്ത തമാശ'യെന്ന മുഖക്കുറിപ്പോടെയാണ് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ തന്‍റെ  മോദി പരിഹാസം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

2001മുതല്‍  2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ അധികാരരോഹണത്തിന്റെ ഇരുപതാം വർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടയിലാണ് അമിത് ഷാ, മോദി ജനാധിപത്യവാദിയാണ് എന്ന് വിശേഷിപ്പിച്ചത്. മോദിയുടെ പ്രവർത്തനരീതി താൻ അടുത്ത് നിന്നും കണ്ടിട്ടുണ്ടെന്നും, അദ്ദേഹം ഒരിക്കലും ഒരു സ്വേച്ഛാധിപതിയല്ലെന്നും അമിത്ഷാ സൻസാദ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടിയാലോചനയ്ക്ക് ശേഷമാണ് മോദി തീരുമാനങ്ങൾ അദ്ദേഹം എടുക്കുക എന്നും നരേന്ദ്ര മോദിയുടെ കൂടെ ഗുജറാത്ത് മന്ത്രിസഭയിലും ഇപ്പോള്‍ കേന്ദ്ര കാബിനത്തിലും അംഗമായ അമിത്ഷാ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More