LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്‌കൂളില്‍ വരാത്തതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

ചെന്നൈ: തമിഴ്‌നാട്ടില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ ദുരൈ കാളിയമൂര്‍ത്തി നഗറിലെ നന്ദനാര്‍ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമില്‍ നിലത്ത് മുട്ടുകുട്ടി നിര്‍ത്തിച്ച ശേഷം വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ വടികൊണ്ട് തല്ലുകയും തുടര്‍ച്ചയായി ശരീരത്തില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ സുബ്രമണ്യനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ദിവസവും സ്‌കൂളില്‍ കൃത്യസമയത്ത് എത്താത്തതാണ് വിദ്യാര്‍ത്ഥിയെ അടിക്കാന്‍ കാരണമെന്നാണ് വിവരം. ചില കുട്ടികളെ നിലത്ത് ഇരുത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ക്ലാസിലെ സഹപാഠികളാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നുണ്ട്. അധ്യാപകന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സമൂഹമാധ്യമങ്ങളില്‍ അധ്യാപകനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. അധ്യാപകനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും, ജോലിയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More