ഡല്‍ഹി : കോറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആശുപത്രി സൗകര്യത്തെ മാത്രം ആശ്രയിക്കാതെ ബദല്‍ സംവിധാനം തേടേണ്ടിവന്നാല്‍ യാത്ര മുടക്കി നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടികള്‍ ഗ്രാമീണ മേഖലയുടെ നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി.കെ.യാദവും പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു.
മന്ത്രി-ഉന്നത ഉദ്യോഗസ്ഥതലത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഇതിനുള്ള ആസൂത്രണം തയാറാക്കിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിയുടെ ഉത്ഘാടനം കപൂര്‍ത്തല കോച്ച് ഫാക്റ്ററിയിലെ നോണ്‍ ഏസി കൊച്ചുകള്‍ സജീകരിച്ച്ചു കൊണ്ടായിരിക്കും.