LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബി എസ് എഫിന്റെ അധികാരപരിധി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന് സി പി ഐ എം

ഡല്‍ഹി: ബി എസ് എഫിന്‍റെ അധികാരപരിധി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ബി എസ് എഫിന്‍റെ  അധികാരം വര്‍ധിപ്പിച്ചതിനെതിരെയാണ് പോളിറ്റ്ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും, ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെയുള്ള  കടന്നുകയറ്റമാണെന്നും സി പി ഐ എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ്‌ സര്‍ക്കാരുകള്‍  രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം.

അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. അനധികൃതമെന്ന്‌ തോന്നിയാല്‍ ഈ പ്രദേശത്ത് കടക്കുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ആവശ്യപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതിർത്തി സംരക്ഷണത്തില്‍ ഏകോപനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ബി എസ് എഫിനെ വിന്യാസിപ്പിക്കുന്നതില്‍ മാറ്റം കൊണ്ടുവരികയാണ്‌. പുതിയ തീരുമാനത്തിലൂടെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുവാന്‍ സഹായകകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍. ഗുജറാത്തിൽ ബിഎസ്എഫ് അധികാരപരിധിയിലുള്ള പ്രദേശം 80 കിമിയിൽ നിന്ന് 50 കിലോമീറ്റർ ബെൽറ്റായി ചുരുക്കിയിരിക്കുന്നു. മേഘാലയ, നാഗാലാൻഡ്, മിസോറാം, ത്രിപുര, മണിപ്പൂർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നേരത്തെയുണ്ടായിരുന്നതുപോലെ തുടരും. ബംഗാള്‍, അസം, പഞ്ചാബ്‌, എന്നീ സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിക്കുന്നുവെന്നാണ് അഭ്യാന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More