LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19; പലിശ നിരക്കില്‍ കുറവ് വരുത്തി ആര്‍ബിഐ

കൊവിഡ്-19 ഭീതിമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി ആർബിഐ. റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനമായും കുറച്ചിട്ടുണ്ട്. ഭവന,വാഹന വായ്പകളും കുറയ്ക്കും. നാണ്യപ്പെരുപ്പം സുരക്ഷിത നിലയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

റിസര്‍വ്വ് ബാങ്കിന്റെ മൂന്ന് ദിവസത്തെ വായ്പ അവലോകനയോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്.  പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിനെ ബോര്‍ഡംഗങ്ങള്‍ എല്ലാവരും അനുകൂലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ്-19 രാജ്യത്താകെ പടരുന്ന  സാഹചര്യം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി വിലയിരുത്തിയാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചത്.  ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഇപ്പോഴുള്ള മാന്ദ്യം ദീർഘ കാലത്തേക്കുണ്ടാവില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി. വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകം. ഈ ഘട്ടവും കടന്നു പോകും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ശക്തികാന്തദാസ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More