LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മതപരിവര്‍ത്തനം നടത്തുന്നവരുടെ തലയറുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

ഛത്തീസ്ഗഡ്: മതപരിവര്‍ത്തനം നടത്തുന്നവരുടെ തലയറുക്കണമെന്ന് സംഘപരിവാര്‍ നേതാവ്. കഴിഞ്ഞ ദിവസം ഹിന്ദുത്വ ആശയങ്ങള്‍ പങ്കുവെക്കുന്നതിനായി മധ്യപ്രദേശിലെ സൂറജ ജില്ലയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സന്യാസിയും, സംഘപരിവാര്‍ നേതാവുമായ പർമാത്മാനന്ദിന്‍റെ വിദ്വേഷ പരാമര്‍ശം. നിരവധി ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

ഞാനൊരു സന്യാസിയാണ്. പക്ഷെ ഞാന്‍ അത് കാര്യമാക്കുന്നില്ല. ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുകയാണ്. ഹിന്ദുക്കളെ കൃസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നവരുടെ തലയറുത്ത് കളയണം. ഹിന്ദുക്കളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യമല്ല. ഇത്തരം രീതികളെ അംഗീകരിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ വീടുകളില്‍ ഒരു ലാത്തിയോ, മഴുവോ സൂക്ഷിക്കണം. മതപരിവര്‍ത്തനത്തിനായി വരുന്നവരുടെ തലയറുക്കണം. ഞാന്‍ ഇതു പറയുമ്പോള്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വിചാരിക്കും. പക്ഷെ അങ്ങനെയല്ല. നമ്മുടെ സമുദായത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണിത് - പർമാത്മാനന്ദ് പറഞ്ഞു. 

ബിജെപി നേതാക്കളായ രാംവിചാർ നേതം, നന്ദ് കുമാർ സായ്, ബിജെപി വക്താവ് അനുരാഗ് സിംഗ് ദിയോ എന്നിവരെ വേദിയിലിരുത്തിയാണ് പർമാത്മാനന്ദിന്‍റെ പരാമര്‍ശം. ഈ നേതാക്കളെല്ലാം വിദ്വേഷ പ്രസംഗത്തിനെ അനുകൂലിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ബെലഗാവിയിലെ അര്‍ബാസ് മുല്ലയെ കഴുത്തറുത്തുകൊന്നതും, നഞ്ചംഗുഡില്‍ ക്ഷേത്രം തകര്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഉര്‍ദു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതും മുസ്ലീം യുവാവിന്റെ ഉടമസ്ഥതയിലുളള ബീഫ് സ്റ്റാള്‍ തല്ലിത്തകര്‍ത്തതുമടക്കം കഴിഞ്ഞ മുപ്പത് ദിവസത്തിനുളളില്‍ നിരവധി വര്‍ഗീയ അക്രമങ്ങളാണ് സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More