LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പന്നിയുടെ വൃക്ക മനുഷ്യനില്‍; പരീക്ഷണം വിജയം

ന്യൂയോര്‍ക്ക്: പന്നിയുടെ വൃക്ക മനുഷ്യനില്‍ വച്ചുപിടിപ്പിച്ച പരീക്ഷണം വിജയിച്ചു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോ. റോബര്‍ട്ട് മോണ്ട്‌മോഗറിയുടെ നേതൃത്വത്തിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. സെപ്റ്റംബറില്‍ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇപ്പോഴാണ്. ശസ്ത്രക്രിയ ഫലപ്രദമാണെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയിലാണ് പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡോ. മോണ്ട്‌മോഗറി പറഞ്ഞു.

പന്നിയുടെ വൃക്ക രോഗിയുടെ രക്തക്കുഴലുകളോട് ബന്ധിപ്പിച്ച ശേഷം മുന്ന് ദിവസത്തോളം പുറത്തുവച്ച് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയതിനുശേഷമാണ് ഉളളിലേക്ക് വച്ചുപിടിപ്പിച്ചത്. സാധാരണയായി പുറത്തുനിന്നുളള അവയവങ്ങളെ പുറന്തളളാനുളള പ്രവണത മനുഷ്യശരീരം കാണിക്കാറുണ്ട്. പന്നിയുടെ കോശങ്ങളില്‍ 'ആല്‍ഫാ ഗാല്‍' എന്ന പഞ്ചസാര തന്മാത്ര അടങ്ങിയിട്ടുണ്ട്. മനുഷ്യശരീരം ഇതിനെ സ്വീകരിക്കില്ല. അതിനാല്‍ ഈ തന്മാത്രകളെ നീക്കം ചെയ്ത വൃക്കയാണ് രോഗിയില്‍ വച്ചുപിടിപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൃഗങ്ങളുടെ വൃക്ക മനുഷ്യനില്‍ പ്രവര്‍ത്തിക്കുമോ എന്നറിയാനുളള പരീക്ഷണങ്ങള്‍ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. എന്നാല്‍ അന്യ അവയവങ്ങളെ പുറംതളളുന്ന മനുഷ്യശരീരത്തിന്റെ പ്രവണതയാണ് പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയായിരുന്നത്. ഈ പുറംതളളലിന് കാരണമായ പന്നിയുടെ ജീനില്‍ ജനിതകവ്യതിയാനം വരുത്തിയതോടെ വൃക്കമാറ്റിവെക്കല്‍ വിജയകരമാവുകയായിരുന്നു. അവയവക്ഷാമത്തിന് പരിഹാരം കാണാന്‍ ഈ പരീക്ഷണത്തിന്റെ വിജയം വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More