LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫേസ്ബുക്ക് ഇന്ത്യയില്‍ 'ഫേക്ക്ബുക്ക്: അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഡല്‍ഹി: ഇന്ത്യയില്‍ ഫേസ്ബുക്കിനെതിരെ സംയുക്ത പാര്‍ലമെന്‍ററി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ പോസ്റ്റുകള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തുന്നതിനും, അവയെ നിയന്ത്രിക്കുന്നതിലും ഫേസ്ബുക്ക് വേണ്ടത്ര ശ്രദ്ധപുലര്‍ത്തിയില്ലെന്ന ഫേസ്ബുക്ക് മുന്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യയില്‍ ഫേസ്ബുക്കും, ബിജെപിയും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും, ഫേസ്ബുക്ക് ഇന്ത്യയില്‍ 'ഫേക്ക്ബുക്കാ'യാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയുടെ സഖ്യമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി അതിരുവിട്ട പ്രവര്‍ത്തനം നടത്തുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് കമ്പനി മുന്‍ ഡാറ്റ സയന്‍റിസ്റ്റ് സോഫി ഷാന്‍ങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിലാണ് ബി ജെ പിക്ക് ഫേസ്ബുക്കിന്‍റെ സഹായം കിട്ടിയതെന്നും തെരഞ്ഞെടുപ്പില്‍ പ്രത്യേക സ്വാധീനമുണ്ടാക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നു സോഫി ഷാന്‍ങ് പറഞ്ഞു. എന്നാല്‍ ബിജെപിയൊഴികെ ബാക്കിയെല്ലാ പാര്‍ട്ടികളുടെയും അക്കൌണ്ടിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചെന്നും, എന്നാല്‍ ബിജെപിയോട് പ്രത്യേക താത്പര്യം കാണിച്ചുവെന്നും സോഫി ഷാന്‍ങ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ മുസ്ലീം വിരുദ്ധത വളര്‍ത്താന്‍ ഫേസ്ബുക്ക് സഹായിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കുന്നതില്‍ ഫേസ്ബുക്ക് പക്ഷപാതം കാണിച്ചുവെന്നും 2019 മുതല്‍ ഇന്ത്യയിലുണ്ടായ മുസ്ലീം വിരുദ്ധ ആക്രമണങ്ങളെ സഹായിച്ചുവെന്നുമാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍  റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നത് 2019 ഡിസംബറിലാണ്. തുടര്‍ന്നുളള മാസങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും സന്ദേശങ്ങളും ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More