LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവാക്സിന് ആഗോള അംഗീകാരത്തിനായി ഇനിയും കാത്തിരിക്കണം

ജനീവ: ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ കോവാക്സിന്‍റെ ആഗോള അംഗീകാരത്തിനായി രാജ്യം ഇനിയും കാത്തിരിക്കണം. ലോകാരോഗ്യ സംഘടന ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കോവാക്സിന് അംഗീകാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാനാണ് സാങ്കേതിക ഉപദേശക സമിതി നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നത്. 

കോവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളാണ് ആണ് ലോകാരോഗ്യ സംഘടന ശേഖരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം  ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം, പല രാജ്യങ്ങളും കോവാക്സിന് അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ത്യക്ക് വളരെ പ്രധാനമാണ്. എന്നാല്‍ വ്യക്തമായി വിവരങ്ങൾ  പരിശോധിക്കാതെ വാക്സീൻ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ലെന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 7163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,762 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,197 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 614 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More