LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബില്‍ സിദ്ദുവിനെതിരെ മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ്‌

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ട് അത് ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളില്‍ നിന്നും മത്സരിക്കുമെന്നും കോണ്‍ഗ്രസില്‍ നിന്ന് ധാരാളം പേര്‍ തന്റെ പാര്‍ട്ടിയിലേക്ക് വരുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു എവിടെ നിന്ന് മത്സരിക്കുന്നോ അവിടെ നിന്ന് തന്നെ താനും മത്സരിക്കുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കെയാണ് അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസമാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നവജ്യോത് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളുമാണ് അമരീന്ദറിന്റെ രാജിയുടെ കാരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഞ്ചാബിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ അവശ്യങ്ങള്‍ക്കു വേണ്ടിയുമാണ്‌ പുതിയ പാര്‍ട്ടി രൂപികരിക്കുന്നതെന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായി ഇടപെടുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More