LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭൂട്ടാനില്‍ യുവ ബുദ്ധസന്യാസിമാര്‍ക്ക് സെക്‌സ് എഡ്യുക്കേഷന്‍

ഭൂട്ടാന്‍: യുവ ബുദ്ധസന്യാസിമാര്‍ക്ക് സെക്‌സ് എഡ്യുക്കേഷന്‍ നല്‍കി ഭൂട്ടാനിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രികള്‍. ഭൂട്ടാനിലെ ട്രാഷിയാന്‍ഗ്‌ടെ ജില്ലയിലുളള ബുദ്ധിസ്റ്റ് മൊണാര്‍ക്കിയാണ് യുവ സന്യാസിമാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത്. കൂടാതെ ഭൂട്ടാനിലെ മിക്ക ബുദ്ധ വിഹാരങ്ങളും ഇന്ന് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ പുരോഗതിയുടെ പാതയിലാണ്.

ലൈംഗികതയെ നിഷിദ്ധമായി കാണുകയും സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നവരാണ് ശ്രീലങ്കയിലെയും മ്യാന്മറിലെയുമെല്ലാം ബുദ്ധ സന്യാസിമാര്‍. അവര്‍ക്കിടയില്‍ വ്യത്യസ്തമാവുകയാണ് ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞങ്ങളുടെ മൊണാസ്ട്രിയിലെ മിക്ക യുവാക്കള്‍ക്കും സ്വയംഭോഗത്തെക്കുറിച്ചോ സെക്‌സിനെക്കുറിച്ചോ ഒന്നും തന്നെ അറിയില്ല. അവരില്‍ ചിലരെങ്കിലും രഹസ്യമായി സ്വയംഭോഗം ചെയ്യുന്നതായി അറിഞ്ഞു. അതുകൊണ്ടാണ് അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചത്. സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസുകളില്‍ ഇരിക്കുന്നതുവരെ സ്വയംഭോഗം തെറ്റാണെന്നാണ് അവര്‍ ധരിച്ചുവച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ ആ ചിന്തകള്‍ മാറി' തിംഫു ഗോണ്‍പാ ബുദ്ധവിഹാരത്തിലെ യുവസന്യാസി ചോക്കി ഗെല്‍ട്ട്‌ഷെന്‍ പറഞ്ഞു.

2014 മുതല്‍ തന്നെ സെക്‌സ് എഡ്യുക്കേഷന്‍ ഭൂട്ടാനിലെ മൊണാസ്ട്രികളില്‍ പാഠ്യവിഷയമാണ്. സ്വയംഭോഗം, ലൈംഗിക ബന്ധത്തിലെ ഉഭയസമ്മതം, ഗര്‍ഭ നിയന്ത്രണം, ആര്‍ത്തവം, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ക്ലാസുകളില്‍ പഠിപ്പിക്കുക.

Contact the author

International Desk