തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരേ നടൻ ജോജു ജോർജ് പ്രതികരണവുമായി രംഗത്ത് വന്നതിനെതിരെ കോണ്‍ഗ്രസ് മുന്‍ എം എല്‍ എ വി ടി ബല്‍റാം. ജോജു ജോർജ് ഇന്ധനവില വർധനവിനെക്കുറിച്ച് പറയുന്ന വീഡിയോയാണ് വി ടി ബൽറാം പങ്കുവച്ചിരിക്കുന്നത്. പ്രമുഖ ഓട്ടോമൊബൈൽ ജേണലിസ്റ്റായ ബൈജു എൻ നായരുടെ ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്.
ബൈജു എൻ നായരും - ജോജുവും തമ്മില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം
നമ്മള് ആദ്യം കാണുമ്പോള്‍ ജോജുവിന്റെ കൈയില്‍ ഒരു പഴയ സിആർവി കാർ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് എവിടെയെന്നാണ് ബൈജു ചോദിക്കുന്നത്. അത് പെട്രോള്‍ അടിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ വിറ്റുവെന്നായിരുന്നു തമാശരൂപേണ ജോജുവിന്റെ പ്രതികരണം. അക്കാലങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ ലഭിക്കുന്ന സമയമായിരുന്നില്ലാ അല്ലെയെന്നും ബൈജുവിന്റെ തുടര്‍ ചോദ്യം വീഡിയോയില്‍ കാണാന്‍ സാധിക്കും. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രച്ചരിപ്പിക്കപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, റോഡ് ഉപരോധത്തിന്റെ ഭാഗമായി നടന്ന അക്രമണത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ് അറിയിച്ചു. നടൻ ജോജു ജോർജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച പ്രവർത്തകരോട് തട്ടിക്കയറിയ നടൻ ജോജു ജോർജിനെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.