LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പനി മാറാന്‍ മന്ത്രവാദം നടത്തി കുട്ടി മരിച്ച സംഭവം; പിതാവും ഇമാമും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നാലുവയലില്‍ വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവും ഇമാമും അറസ്റ്റില്‍. കുഞ്ഞിപ്പളളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്റ്റിലായത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പിതൃസഹോദരന്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പനി മൂര്‍ച്ഛിച്ചിട്ടും കുട്ടിയ്ക്ക് മതിയായ ചികിത്സ നല്‍കുന്നതിനു പകരം ജപിച്ച് ഊതല്‍ നടത്തുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പനി മൂലം അവശനിലയിലായ പെണ്‍കുട്ടിയെ ചികിത്സയുടെ പേരില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. നാലുവയലില്‍ ദാറുല്‍ ഹിദായത്ത് ഹൗസില്‍ എം എ ഫാത്തിമ എന്ന പതിനൊന്നുകാരിയാണ് കഴിഞ്ഞ ദിവസം ചികിത്സ വൈകിയതുമൂലം മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമക്ക് കലശലായ പനിയുണ്ടായിരുന്നു. പനിയും ശ്വാസതടസവും കലശലയാതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശാസ്ത്രീയമായ വൈദ്യചികിത്സ നല്‍കാന്‍ കുട്ടിയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലായിരുന്നു എന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കുടുംബത്തിലെ മൂന്ന് പേര്‍ കൂടി സമാനമായ രീതിയില്‍ ചികിത്സ ലഭിക്കാതെ മരിച്ചിട്ടുണ്ട്. ഈ മരണങ്ങളും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More