LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ജനീവ: ഇന്ത്യന്‍ നിര്‍മ്മിത വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിന് അംഗീകാരം ലഭിച്ചത് ഇന്ത്യക്കുള്ള ദീപാവലി സമ്മാനമാണെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ വി കെ പോള്‍ പറഞ്ഞു. കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഈ വാര്‍ത്ത വലിയ ആശ്വാസമാണെന്നും വികസനത്തിനുള്ള സാങ്കേതിക വിദ്യ മാത്രമല്ല, ആരോഗ്യ രംഗത്തും ഇന്ത്യ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നത് ഇന്ത്യന്‍ കണ്ടുപിടിത്തത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസുംദാർ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ചൊരു വാക്സിന് ഈ അംഗീകാരം ആവശ്യമായിരുന്നുവെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം, ഒരു വാക്സിന്‍ കൂടി അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചുവെന്ന് ലോകാരോഗ്യ ചീഫ് സയന്‍റിസ്റ്റ് സൌമ്യ സ്വാമിനാഥന്‍ ട്വീറ്ററില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകാരോഗ്യ സംഘടനയുടെ മുന്നില്‍ നിരവധി തവണ അംഗീകാരത്തിനായി വാക്സിന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാനാണ് സാങ്കേതിക ഉപദേശക സമിതി നിര്‍ദ്ദേശം നല്‍കിയത്. കൊവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളായിരുന്നു ലോകാരോഗ്യ സംഘടന പരിശോധനക്ക് വിധേയമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ നടന്ന യോഗത്തിലാണ് കൊവാക്സിന് അംഗീകാരം ലഭിച്ചത്. പല രാജ്യങ്ങളും കൊവാക്സിന് അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. എന്നാല്‍ വ്യക്തമായി വിവരങ്ങൾ  പരിശോധിക്കാതെ വാക്സീൻ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ലെന്ന ലോകാരോഗ്യയുടെ നിലപാടാണ് വാക്സിന് അംഗീകാരം ലഭിക്കാന്‍ വൈകിയത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More