LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫ്രാന്‍സില്‍ ദറിദയുടെ ഭാര്യ മാര്‍ഗരീത്ത കൊറോണ മൂലം മരണപ്പെട്ടു.

പാരിസ്: ലോക പ്രശസ്ത തത്വചിന്തകനും അപനിര്‍മ്മാണ ചിന്തയുടെ  ഉപജ്ഞാതാവുമായ ഴാക് ദറിദയുടെ ഭാര്യയും പ്രമുഖ മനശ്ശാസ്ത്രജ്ഞയുമായ  മാര്‍ഗരീത്ത ഒകുതിയര്‍ കോറോണാ ബാധ മൂലം മരണപ്പെട്ടു. പാരിസിലെ വൃദ്ധസദനത്തിലായിരുന്നു അന്ത്യം. എണ്‍പ്പ ത്തേഴുവയസ്സ് പ്രായമുണ്ടായിരുന്നു. സൈക്കോ അനലിസ്റ്റായിരുന്നു. 

പഴയ ചെക്കൊസ്ലോവാക്യയിലാണ് ജനനം.  ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി-യുടെ പത്രാധിപരും പ്രമുഖ വിവര്‍ത്തകനുമായിരുന്ന ഗുസ്താവ്  ഒകുതിയര്‍ ആണ് പിതാവ്. പാരിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ ആനാലിസിസില്‍ പ്രവര്‍ത്തിച്ചിരുന്നു. 1957-ലാണ്  ഴാക് ദറിദയെ വിവാഹം ചെയ്തത്. നല്ലൊരു വിവര്‍ത്തക കൂടിയായ   മാര്‍ഗരീത്ത ഒകുതിയര്‍ ഗോര്‍ക്കി, വ്ലാദിമിര്‍ പ്രോപ്തു തുടങ്ങി നിരവധി സാഹിത്യകാരന്മാരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ഴാക് ദറിദയുടെ ജീവിതവുമായി ബന്ധപ്പെട്ടു നിര്‍മ്മിച്ച രണ്ടു ഡോക്യൂമെന്‍ററികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More