LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ നിന്നുള്ള നര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ആര്യന്‍ ഖാനെ ചോദ്യം ചെയ്യുക. ഇത് സംബന്ധിച്ച് എന്‍ സി ബി സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചിട്ടുണ്ട്. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചൻറ്, ആച്ചിത് കുമാർ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ആര്യന്‍ കേസ് അന്വേഷിച്ചിരുന്ന സമീര്‍ വാങ്കഡക്കെതിരെ ഗുരുതര ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിരിക്കുന്നത്. 

ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. കെ പി ഗോസാവിയും വാങ്കഡെയും ചേര്‍ന്ന് കേസില്‍ ഗൂഢാലോചന നടത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ കരാര്‍ നടത്തിയെന്നും ഇതില്‍ 8 കോടി രൂപ വാങ്കഡെയ്ക്ക് കൊടുക്കാന്‍ ഉള്ളതായിരുന്നുവെന്നും പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമീർ വാങ്കഡെക്കെതിരെ ആരോപണങ്ങളുമായി മഹാരാഷ്ട്രാ മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് മാലിക് ആരോപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത് വിട്ടുകൊണ്ടാണ് നവാബ് മാലിക് രംഗത്തെത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു എന്‍ സി ബി ഉദ്യോഗസ്ഥന്‍റെതാണ് കത്ത്. 

കേസിൽ ജാമ്യം കിട്ടിയ ആര്യൻ ഖാൻ ഒക്ടോബർ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻ സി ബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More