LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോഹ്ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീക്ഷണി; ഒരാള്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ രാം നാഗേഷ് ശ്രീനിവാസാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. സോഫ്റ്റ്‌വെയർ എൻജിനീയറാണിയാള്‍. ഹൈദരാബാദിലെ ഒരു ഫുഡ് ഡെലിവറി ആപ്പ് കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ മാസം ടി-20 മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട്‌ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ്‌ ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയും ഇതിനെതിരെ കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. കോഹ്ലി-അനുഷ്‌ക ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണിയുണ്ടാവുകയും ചെയ്തിരുന്നു.

സൈബര്‍ ഇടങ്ങളില്‍ ഇരുന്ന് മുഖംപോലും വെളിയില്‍ കാണിക്കാതെയുള്ള ആക്രമണമാണ് ഒരു വിഭാഗം നടത്തുന്നത്. എന്നാല്‍ അതുപോലെ ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ പറ്റുന്ന ഒരു കളിയല്ല ക്രിക്കറ്റ്. ഇന്ത്യന്‍ ടീമിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഷമി. മതത്തിന്‍റെ പേരില്‍ തന്‍റെ കൂടെയുള്ള കളിക്കാരെ മാറ്റിനിര്‍ത്താന്‍ തനിക്ക് സാധിക്കില്ലായെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. ഷമിയ്ക്ക് ടീമിന്‍റെ പിന്തുണയുണ്ടെന്നും യാതൊരു വിവേചനവും ടീമിലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബലാത്സംഗ ഭീക്ഷണക്കേസില്‍ ഡല്‍ഹി വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. കേസിലെ നിയമനടപടികളെ കുറിച്ച് റിപ്പോര്‍ട്ട്‌ നല്‍കണമെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറ്റാരോപിതന്‍റെ വിശദാംശങ്ങൾ തേടിയ കമ്മീഷൻ, കേസിലെ പുരോഗതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്..

Contact the author

National Desk