LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'മരക്കാരിനെക്കുറിച്ചല്ലാതെ ഹിമാലയത്തിലെ മഞ്ഞുരുകലിനെക്കുറിച്ച് കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റില്ലല്ലോ'- മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചുളള ഫേസ്ബുക്ക് പോസ്റ്റിനുതാഴെ തന്നെ പരിഹസിച്ചു വന്ന കമന്റിനു മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇതോടെ ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് മന്ത്രി സജി ചെറിയാന്‍ അവകാശപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്റ്.

'ഇതോടെ ഇന്ത്യയിലെ മുഴുവന്‍ പ്രശ്‌നങ്ങളും തീരുകയില്ല. ഇവിടുത്തെ സിനിമാ മേഖലയെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയുന്നവരെയും ബാധിക്കുന്ന പ്രശ്‌നമാണ് തിയറ്ററുകളിലെ സിനിമാ റിലീസ് പ്രതിസന്ധി. സിനിമാ മേഖല ഉള്‍പ്പെടുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ഇടപെടല്‍ നടത്തേണ്ട ഉത്തരവാദിത്വം എന്നില്‍ നിക്ഷിപ്തമാണ്. ഇതൊക്കെയല്ലാതെ ഇന്ത്യയിലെ വലിയ പ്രശ്‌നമാണെന്ന് കരുതി ഹിമാലയത്തിലെ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് പറ്റില്ലല്ലോ' എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി. മന്ത്രി കമന്റിനു മറുപടി എഴുതിയതോടെ കമന്റിട്ടയാള്‍ അത് ഡിലീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മരക്കാര്‍ ഡിസംബര്‍ 2-ന് തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂര്‍, നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതിനിധി ജി സുരേഷ് കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടനാ പ്രതിനിധി വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്ന് വച്ചു. ആന്റണി പെരുമ്പാവൂര്‍ വലിയ വിട്ടുവീഴ്ച്ചക്കാണ് തയാറായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. ആന്റണി പെരുമ്പാവൂരിന് സിനിമ നിര്‍മ്മിച്ചതിന് പിന്നാലെയുണ്ടായ സാമ്പത്തിക നഷ്ടമാണ് അദ്ദേഹം ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച ചെയ്യാന്‍ കാരണമായത്. എന്നാല്‍ മലയാള സിനിമയുടെ വളര്‍ച്ചക്കും സിനിമാ വ്യവസായത്തിലെ ആളുകള്‍ക്കും വേണ്ടി അദ്ദേഹം വലിയൊരു വിട്ടുവീഴ്ച്ചയാണ് നടത്തിയിരിക്കുന്നതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് ഇന്ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ക്ക് തിയറ്ററുകള്‍ സജീവമാകുന്നതോടെ ശമനമാകും എന്ന പ്രത്യാശയിലാണ് സിനിമാലോകം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More