ലണ്ടന്‍: വിവാഹത്തെയല്ല വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായ്. വിവാഹം എന്ന വ്യവസ്ഥയുടെ പാട്രിയാര്‍ക്കല്‍ വേരുകളെയും, സ്ത്രീകള്‍ ചെയ്യപ്പെടണമെന്ന് പറയുന്ന വിട്ടുവീഴ്ച്ചകളെയുമൊക്കെയാണ് താന്‍ ചോദ്യം ചെയ്തതെന്ന് മലാല പറഞ്ഞു. ബ്രിട്ടീഷ് വോഗിനു നല്കിയ അഭിമുഖത്തിലാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാന് ക്രിക്കറ്റ് കോച്ച് അസര്‍ മാലിക്കുമായുളള വിവാഹത്തിനുപിന്നാലെ, വിവാഹത്തിനെതിരെ മലാല സംസാരിച്ച അഭിമുഖങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാഹത്തിനെതിരെ സംസാരിച്ച മലാല എന്തുകൊണ്ടാണ് 24ാം വയസില്‍ തന്നെ വിവാഹം കഴിച്ചത് എന്നായിരുന്നു പലരുടെയും ചോദ്യം.
എനിക്ക് വിവാഹം കഴിക്കാന്‍ തന്നെ താല്‍പ്പര്യമില്ല, അല്ലെങ്കില്‍ ഒരു മുപ്പത്തിയഞ്ച് വയസുവരെയെങ്കിലും വിവാഹം കഴിക്കില്ല എന്നാണ് ബന്ധങ്ങളെക്കുറിച്ച് ആരുചോദിച്ചാലും ഞാന്‍ പറഞ്ഞിരുന്നത്. വിവാഹത്തെയല്ല അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയാണ് എതിര്‍ത്തത്. എന്റെ സ്വാതന്ത്ര്യവും സ്ത്രീത്വവും നഷ്ടപ്പെടുമോ എന്നതായിരുന്നു ഭയം. അതിനുളള ഏക പരിഹാരം വിവാഹം ഒഴിവാക്കുകയാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'നോര്‍ത്ത് പാക്കിസ്ഥാനില്‍ നിങ്ങള്‍ പഠിച്ചില്ലെങ്കില്‍, ജോലി നേടിയില്ലെങ്കില്‍, സ്വന്തമായി ഒരു ഇടമുണ്ടാക്കിയില്ലെങ്കില് അടുത്തത് വിവാഹമാണ്. പരീക്ഷയില്‍ തോറ്റാല്‍ ഉടന്‍ വിവാഹിതയാകാന്‍ പറയും. പതിനാലാം വയസില്‍ അമ്മയായ സുഹൃത്ത് എനിക്കുണ്ടായിരുന്നു. അതെല്ലാം കൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ എനിക്ക് ബുദ്ധിമുട്ടായിരുന്നു. വിദ്യാഭ്യാസം നേടിയശേഷം വിവാഹത്തെയും ബന്ധങ്ങളുടെ ഘടനയെയുമെല്ലാം പുനര്‍നിര്‍വചിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്റെ സുഹൃത്തുക്കളും പങ്കാളി അസ്സറും തുല്യത, നീതി, സമഗ്രത തുടങ്ങിയ എന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഒരു ബന്ധം എങ്ങനെ നിലനിര്‍ത്താമെന്ന് മനസിലാക്കാന്‍ സഹായിച്ചു. സംസ്കാരം എന്നത് ആളുകളുണ്ടാക്കുന്നതാണ്. അത് ആര്‍ക്കുവേണമെങ്കിലും മാറ്റാം'- മലാല പറഞ്ഞു.