LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്ലാവര്‍ക്കും കുര്‍ത്തയും പാന്റും; സ്‌കൂള്‍ യൂണീഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാനൊരുങ്ങി ബാലുശേരി സ്‌കൂളും

കോഴിക്കോട്: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണീഫോം മതിയെന്ന തീരുമാനത്തിലെത്തി കോഴിക്കോട് ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളും. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബാലുശേരി സ്‌കൂളും മാറ്റത്തിന്റെ ഭാഗമാകുന്നത്. ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിന്റെ ഭാഗമായുളള ഹയര്‍സെക്കന്ററി (മിക്‌സഡ്) ഒന്നാം വര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും ഇനിമുതല്‍ ഒരേ യൂണീഫോം ധരിച്ചാണ് സ്‌കൂളിലെത്തുക.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുര്‍ത്തയും പാന്റും എന്ന നിര്‍ദേശത്തിനാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. എന്നാല്‍ നിലവില്‍ സ്‌കൂളിലുളള യൂണീഫോം തുണി കുര്‍ത്തിക്ക് യോചിച്ചതല്ല അതിനാല്‍ ഈ വര്‍ഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാന്റും ഷര്‍ട്ടുമാണ് ധരിക്കുക. അടുത്ത വര്‍ഷം മുതല്‍ കുര്‍ത്തിയും പാന്റുമാവും യൂണീഫോമെന്ന് ബാലുശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ആര്‍ ഇന്ദു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമുകള്‍ ചര്‍ച്ചയാകുന്നതിനുമുന്‍പേ 2014-ല്‍ തന്നെ റാന്നി ഗവ. എല്‍പി സ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണീഫോമാക്കിയിരുന്നു. കുട്ടികളെല്ലാവരും ത്രീഫോര്‍ത്തും ഷര്‍ട്ടും ധരിച്ചാണ് സ്‌കൂളിലെത്തുന്നത്.

Contact the author

Web Desk