LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണക്കുകയാണ്; ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇന്ത്യ. യു എന്‍ സുരക്ഷാ സമിതിയിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിമര്‍ശനം ഉന്നയിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നു ഭീകരവാദ പ്രവര്‍ത്തനം നടത്തുകയാണെന്നും കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിനെ ചെറുക്കാന്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ കൈകൊള്ളുമെന്നും യു എന്നിലെ ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് പറഞ്ഞു. 

അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും ശേഷം പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. ഭീകരവാദം,അക്രമണം, വിദ്വേഷം എന്നിവയെ ഇല്ലായ്‌മ ചെയ്യുവാനാണ് രാജ്യം ആഗ്രഹിക്കുന്നത് - കാജല്‍ ഭട്ട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീവ്രവാദവും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ സമധാനപരമായ ചര്‍ച്ചക്ക് സ്ഥാനമുള്ളുവെന്നും കാജല്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു. തീവ്രവാദികള്‍ക്ക് ആയുധങ്ങളും, പരിശീലങ്ങളും നല്‍കുന്ന രാജ്യമായി ആഗോളതലത്തില്‍ തന്നെ പാക്കിസ്ഥാനെ അംഗീകരിച്ചിട്ടുണ്ട്. ഇത്തരം നപടികളില്‍ നിന്നും പാകിസ്ഥാന്‍ പിന്‍വാങ്ങണമെന്നും കാജല്‍ ഭട്ട് അഭിപ്രായപ്പെട്ടു. 'രാജ്യാന്തര സമാധാനത്തിന്‍റെയും സുരക്ഷയുടെയും പരിപാലനം നയതന്ത്രത്തിലൂടെ'യെന്ന ചര്‍ച്ചയിലാണ് ഇന്ത്യ  നിലപാട് വ്യക്തമാക്കിയത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More