LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം; സംഘപരിവാറിനെതിരെ നിയമനടപടിക്കൊരുങ്ങി പാരഗണ്‍ ഹോട്ടല്‍

കോഴിക്കോട്: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷപ്രചരണത്തിനെതിരെ കോഴിക്കോട് പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ്. ഹലാലിന്റെ പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുതെന്നുമാണ് സംഘപരിവാറിന്റെ പ്രചരണം. തുപ്പലും കഫവുമില്ലാതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകളെന്ന പേരില്‍ ക്രിസംഘി ഗ്രൂപ്പുകളിലൂടെ ചില ഹോട്ടലുകളുടെ പട്ടികയും പ്രചരിക്കുന്നുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ പാരഗണ്‍ റസ്റ്റോറന്റും പാരഗണിന്റെ സഹോദരസ്ഥാപനമായ സല്‍ക്കാരയും ഉള്‍പ്പെട്ടിരുന്നു.

നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കഴിഞ്ഞ 83 വര്‍ഷമായി ജാതി മത ഭേതമന്യേ എല്ലാ ഉപയോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്ഥതയോടെ ഉണ്ടാക്കി വിളമ്പുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ബിസിനസ്സിനെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുളള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താല്‍പ്പര്യമുള്‍ക്കൊളളുന്നതോ അറിവോടുകൂടിയതോ അല്ല. സ്ഥാപനത്തിന്റെ സല്‍പ്പേരും ജനസമ്മതിയും കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഢ ശക്തികളാണ് ഇതിനുപിന്നിലെന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകുന്നതാണ്' എന്നാണ് പാരഗണ്‍ മാനേജ്‌മെന്റ് പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കുറച്ചുദിവസങ്ങള്‍ക്കുമുന്‍പേ ബിരിയാണി മന്ത്രിച്ച് ഒാതുന്ന ഉസ്താദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനുപിന്നാലെയാണ് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന തരത്തില്‍ സംഘപരിവാര്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More