LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജലക്ഷാമം രൂക്ഷം; ഇറാനിലും കര്‍ഷക പ്രക്ഷോഭം

ടെഹ്റാന്‍: ഇറാനില്‍ ജലക്ഷാമം രൂക്ഷമായതോടെ പ്രക്ഷോഭവുമായി കര്‍ഷകര്‍ രംഗത്ത്. സയാന്ദേ റുദി നദിയിലെ ജലം വഴി തിരിച്ചു വിടുന്നതിനെതിരെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ സമരങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം. കൃഷിയാണ് ഞങ്ങളുടെ ഉപജീവനമാര്‍ഗം. അതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെടണം. ഞങ്ങളുടെ മക്കള്‍ക്കും ജീവനുണ്ട്. അവര്‍ക്ക് വെള്ളവും ഭക്ഷണവും ആവശ്യമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കര്‍ഷകരും അവരെ പിന്തുണക്കുന്നവരുമാണ് സര്‍ക്കാരിനെതിരെ ഒത്തുകൂടിയത്.

അതിനിടെ, കര്‍ഷകര്‍ക്ക് മതിയായ ജലം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് രംഗത്ത് വന്ന ഇറാനിയന്‍ ഊര്‍ജമന്ത്രി കര്‍ഷകരോട് ക്ഷമാപണം നടത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും നിങ്ങളുടെ വിളകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കാത്തതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി അലി അക്​ബർ മെഹ്​റാബിയൻ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സയാന്ദേ റൂദ് നദിയിലെ വെള്ളം മറ്റ് പ്രദേശങ്ങളിലേക്ക് തിരിച്ച് വിടുന്നതിനാല്‍ ഇസ്​ഫഹാൻ മേഖലയിലെ കൃഷിയിടങ്ങള്‍ വരണ്ടതാകുകയും, കൃഷിക്ക് യോഗ്യമല്ലാതായി തീരുകയും ചെയ്യുന്നു. അതോടോപ്പം യസ്ദ് പ്രവിശ്യയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈൻ ആവർത്തിച്ച് തകരാറിലാകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More