LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിയെന്ന ഏകാധിപതിയുടെ തകര്‍ച്ച ആരംഭിച്ചിരിക്കുന്നു - കെ സുധാകരന്‍

വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ചതിലൂടെ നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ തകര്‍ച്ച ആരംഭിച്ചിരിക്കുകയാണെന്നും അഭ്യന്തര മന്ത്രി അമിത് ഷായുടെ അഹങ്കാരം കുറച്ച് പടിയിറക്കത്തിന്‍റെ സമയമായി. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കർഷക ജനത നടത്തിയ പോരാട്ടം വിവരണാതീതമാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മോഡിയുടെ പടിയിറക്കം.

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പിൻവലിക്കാനല്ല നടപ്പിലാക്കാനാണ് ബിൽ കൊണ്ടുവന്നതെന്ന ബിജെപി യുടെ വെല്ലുവിളി കർഷക പ്രതിഷേധത്തിന് മുന്നിൽ ഒലിച്ചു പോയി. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കർഷക ജനത നടത്തിയ പോരാട്ടം വിവരണാതീതം. ഐതിഹാസികം!

കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണൽ കാറ്റ്...സമരഭൂവിൽ അവസാനിച്ചു പോയവർ 750 ൽ ഏറെ. ലക്കീം പൂരിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി. നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികൾ, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം...കൊടും വേനലും അതി ശൈത്യവും.... സമാനതകളില്ലാത്ത ത്യാഗം സഹിച്ചു സമരത്തിൽ അണിനിരന്നവർ അവരുടെ പോരാട്ട വീര്യത്തെ രാജ്യം അഭിവാദ്യം ചെയ്യുന്നു. നിങ്ങളെ ഈ നാട് നമിക്കുന്നു. കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി എല്ലാ പോരാളികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

ലഖിപൂരിൽ ചിതറി വീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം. യു പി ഇന്ന് ഇളകി മറിയുകയാണ്...പതിനായിരങ്ങളാണ് പ്രിയങ്കയെ കേൾക്കാൻ ഒഴുകിയെത്തുന്നത്... രാജ്യത്തിനു ഭാവിയുടെ പ്രതീക്ഷയായി നിങ്ങൾ മാറിക്കഴിഞ്ഞു. ഫാസിസം തകരണമെങ്കിൽ കോൺഗ്രസ്‌ വളരണം. കോൺഗ്രസ്‌ തകർന്നാൽ ഫാസിസം വളരും. ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ  പടിയിറക്കത്തിന്റെ തുടക്കം.കോൺഗ്രസ്‌ കുതിര ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്നു!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More