LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആവശ്യമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

ഡല്‍ഹി: ആവശ്യമെങ്കില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കാര്‍ഷിക നിയമത്തിന്‍റെ ഉദ്ദേശം കര്‍ഷകര്‍ക്ക് മനസിലാകാതെ പോയെന്നും ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷിക നിയമം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കര്‍ഷകരെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിയമം പിന്‍വലിക്കണമെന്ന അവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നിയമം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. ആവശ്യമെങ്കില്‍ നിയമം തിരികെ കൊണ്ടുവരുമെന്നും കല്‍രാജ് മിശ്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ദരിദ്രരാണെന്നും അവരുടെ വേദന മനസിലാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനത്തിന് ഈമാസം 24ന് ചേരുന്ന കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രധാനമന്ത്രിയുടെ വാക്കാലുള്ള  ഉറപ്പല്ല തങ്ങള്‍ക്ക് ആവശ്യമെന്നും, പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കപ്പെട്ടതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും കര്‍ഷകര്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തില്‍  700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More