LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമം വിലപോകില്ല -കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മതമൈത്രി തകര്‍ക്കാനുള്ള ആര്‍ എസ് എസിന്‍റെ ശ്രമം കേരളത്തില്‍ വിലപോകില്ലെന്ന് മുതിര്‍ന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കുവാനാണ് ബിജെപി ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഭീകരമാണെങ്കിലും കേരളത്തില്‍ ഇക്കാലമത്രയും വരെയും മതവിവേചനം ഉണ്ടായിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണ്‍ പറഞ്ഞു. കേരളത്തിലെ ഹോട്ടലുകളില്‍ മന്ത്രിച്ച് തുപ്പുന്ന ഭക്ഷണമാണ് വിളമ്പുന്നതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

മതപരമായ ചേരി തിരിവുണ്ടാക്കുവാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്ത് എക്കാലവും ഉണ്ടായിട്ടുണ്ട്. പൊതുസമൂഹം ഇത്തരം നിലപാടുകളോട് മുഖം തിരിച്ചപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്നുതന്നെ രണ്ട് തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ കേരളത്തിലെ മതമൈത്രി നശിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ മതവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളെ സി പി എം യാതൊരുവിധത്തിലും പ്രോത്സാഹിപ്പിക്കുകയില്ല - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിയാര്‍ മന്ത്രിച്ച് തുപ്പുന്ന ഭക്ഷണമാണ് ചില ഹോട്ടലുകളില്‍ വിളമ്പുന്നതെന്നായിരുന്നു കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് സമാനമായ പരാമര്‍ശവുമായി പൂഞ്ഞാര്‍ മുന്‍ എം എല്‍ എ പി. സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സ്ഥിതിയാണ് കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. പാല ബിഷപ്പിന്‍റെ വിഷയത്തോടനുബന്ധിച്ചും ഇത്തരം സാഹചര്യം ഉയര്‍ന്നുവന്നിരുന്നു. അതിനാല്‍ ഇത്തരം കാര്യങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More