LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടിക്കടത്ത്: അമ്മയുടെ സമരം വിജയം കണ്ട ചരിത്രനിമിഷം - കെ കെ രമ

തിരുവനന്തപുരം: അനുപമക്ക് കുഞ്ഞിനെ ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി കെ കെ രമ എം എല്‍ എ. ഒരമ്മയുടെ സഹനസമരത്തിന്‍റെ ചരിത്രവിജയമാണെന്നാണ് രമ പ്രതികരിച്ചത്. ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ വേണം. മാധ്യമങ്ങളുടെ സമയബന്ധിതമായ ഇടപെടലും അനുപമയുടെ നിശ്ചയദാര്‍ഡ്യവുമാണ് ഈ സമരം വിജയിക്കുവാന്‍ കാരണമായത്. ഉന്നതതല അന്വേഷണത്തില്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അനുപമക്കും ആന്ധ്രയിലെ ദമ്പതികള്‍ക്കും അടിസ്ഥാന നീതി നിഷേധത്തിന് കാരണമായ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും രമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും (ajith) ഇന്ന് വൈകുന്നേരത്തോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. അനുപമക്കും അജിത്തിനും കുഞ്ഞിനെ കൈമാറുന്നതിന് മുന്‍പു തന്നെ കോടതിയില്‍ നിന്നും കുഞ്ഞിനെ വൈദ്യപരിശോധനക്കും വിധേയമാക്കിയിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച്  കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡി എന്‍ എ ഫലമാണ് കുട്ടിയെ കൈമാറുന്നതില്‍ നിര്‍ണായകമായത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More