LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മധുവിന് നീതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം; വിചാരണ വീണ്ടും മാറ്റി

പാലക്കാട്: മധു വധക്കേസ് വിചാരണ വീണ്ടും മാറ്റി. ജനുവരി 25-ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കാനായാണ് കേസ് 25-ലേക്ക് മാറ്റിയത്. മണ്ണാര്‍ക്കാട് പട്ടികജാതി/പട്ടിക വര്‍ഗ്ഗ സ്‌പെഷ്യല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2018 ഫെബ്രുവരി 22-ന് ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്നായിരുന്നു മധു കൊല്ലപ്പെട്ടത്.

മധു കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. പിന്നീട് അത് നവംബര്‍ 25-ലേക്ക് മാറ്റി. ഇന്നലെ കേസ് കോടതിയുടെ പരിഗണനയിലേക്ക് വന്നപ്പോള്‍ പ്രതികളുടെ ആവശ്യപ്രകാരം വീണ്ടും രണ്ടുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്തെ ആദിവാസി ഊരിലെ മധുവിന്റെ കൊലപാതകം. മോഷണക്കുറ്റം ആരോപിച്ച് ഇരുപത്തിയേഴുകാരനായ മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മധു മരിച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന മധുവിന്റെ കൈകള്‍ കെട്ടിയിട്ടായിരുന്നു സംഘം മര്‍ദ്ദിച്ചത്.

അക്രമികള്‍ മധുവിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും മധുവിനെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായ പതിനാറ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More