LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണക്കിടെ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളുമായി നോര്‍ത്ത് കൊറിയ

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. കിഴക്കൻ തീരത്ത് നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചു. ലോകം കൊറോണ വൈറസുമായി പടപൊരുതുന്നതിനിടെ അതൊന്നും ബാധിക്കാത്ത മട്ടില്‍ ഉത്തരകൊറിയ തങ്ങളുടെ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.  ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.

തീരദേശമായ വോൺസാൻ പ്രദേശത്ത് നിന്നുമാണ് രണ്ട് ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. COVID-19 മൂലം ലോകം മുഴുവൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു സാഹചര്യത്തിൽ ഉത്തരകൊറിയയുടെ ഇത്തരത്തിലുള്ള സൈനിക നടപടികള്‍ തീര്‍ത്തും അനുചിതമാണെന്നും, അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും സൗത്ത് കൊറിയ പ്രതികരിച്ചു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More