LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നീതി കിട്ടില്ലെന്ന തോന്നലാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആര്‍

കൊച്ചി: നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി ഐ സുധീറിനെതിരായി എഫ് ഐ ആര്‍. മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത് സി ഐ സുധീറിന്റെ പെരുമാറ്റമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് മോഫിയയെയും ഭര്‍ത്താവിനെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സംസാരത്തിനിടെ ദേഷ്യം വന്ന മോഫിയ ഭര്‍ത്താവിന്റെ കരണത്തടിക്കുകയും ഇതുകണ്ട സി ഐ മോഫിയയോട് കയര്‍ത്തുസംസാരിക്കുകയും ചെയ്തു. സി ഐയില്‍ നിന്ന് ഒരിക്കലും നീതി ലഭിക്കില്ലെന്ന മനോവിഷമമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉച്ചക്ക് 12 മണി മുതല്‍ ആറ് മണിവരെയുളള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഫ് ഐ ആറില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി ഐ സുധീറിനെ സസ്പെന്‍റ് ചെയ്തിരുന്നു. മോഫിയ പര്‍വീണ്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒക്ടോബർ 29- ന് പരാതി ഡി വൈ എസ് പി, സി ഐയ്ക്ക് കൈമാറിയിരുന്നുവെന്നും കേസ് എടുക്കാതെ 25 ദിവസം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ടില്‍ നിന്നും വ്യക്തമാണ്. 

Contact the author

Web Desk