LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ തോല്‍പ്പിക്കണം- കര്‍ഷകരുടെ മഹാപഞ്ചായത്ത്

മുംബൈ: എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍. വിപ്ലവകാരിയായ ജ്യോതിറാവു ഫുലൈയുടെ ചരമവാര്‍ഷിക ദിനത്തില്‍ മഹാരാഷ്ട്രയിലെ ആസാദ് മൈതാനില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തിലാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തത്. ദേശീയ തലത്തില്‍ കര്‍ഷകരുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ രാകേഷ് ടികായത്ത്, ദര്‍ശന്‍ പാല്‍, ഹന്ന മൊല്ല, യദുവീര്‍ സിംഗ്, ജയന്ത് പാട്ടീല്‍, പ്രതിഭാ ഷിന്‍ഡെ തുടങ്ങിയ നേതാക്കളാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.

കര്‍ഷകരും വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍നിന്നുളള ആയിരക്കണക്കിനുപേരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.  കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി എംഎസ്പിയെ പിന്തുണച്ചിരുന്നുവെന്നും ഇന്ന് കര്‍ഷകര്‍ക്കുമുന്നില്‍ നിന്ന് അദ്ദേഹം ഓടിയൊളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്‍ഷിക നിയമങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കണം,  പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ നിയമസഭയിലേക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഉളള തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍  കര്‍ഷകരുടെ മഹാപഞ്ചായത്ത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More