LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

400 വർഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ മോചനം പ്രഖ്യാപിച്ച് ബാർബഡോസ്. ചാൾസ് രാജകുമാരൻ പ​ങ്കെടുത്ത തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ നടന്ന  പ്രൗഢഗംഭീരമായ ചടങ്ങില്‍വെച്ച് എലിസബത്ത്​ രാജ്ഞിയെ തങ്ങളുടെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി ബാർബഡോസ് പ്രഖ്യാപിച്ചു. ജനനിബിഡമായ ഹീറോസ് സ്ക്വയറിൽ ബാർബഡോസിന്റെ ദേശീയ ഗാനം ഉച്ചത്തില്‍ മുഴങ്ങി. ​ബ്രിട്ടീഷ്​ രാജവാഴ്ചയുടെ റോയൽ സ്റ്റാൻഡേർഡ്​​ പതാക താഴ്ത്തിക്കെട്ടി. അതിനേക്കാള്‍ ഉയരത്തില്‍ ബാർബഡോസിന്‍റെ പതാക പാറിപ്പറന്നു. 

2018 മുതൽ രാജ്യത്തിന്‍റെ ഗവർണർ ജനറലായി സേവനമനുഷ്ടിക്കുന്ന സാൻഡ്ര മേസൺ ബാർബഡോസിന്റെ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 55 വര്‍ഷം മുന്‍പുതന്നെ സ്വതന്ത്രമായിരുന്നെങ്കിലും ഇതുവരെ അവര്‍ ബ്രിട്ടിഷ് രാജ്ഞിയെ ആചാരപരമായ പദവിയില്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍, ഇനിയങ്ങോട്ട് എല്ലാ കൊളോണിയല്‍ ബന്ധങ്ങളും വിച്ചേദിച്ച് ഒരു പരമാധികാര റിപ്പബ്ലിക്കായി മുന്നോട്ടു പോകുവാനാണ് ബാർബഡോസ് ജനത ആഗ്രഹിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേവലം രണ്ട് ലക്ഷത്തി എൺപത്തിയയ്യായിരമാണ് ഈ ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബാർബഡോസ് അവരുടെ ആദ്യ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. ബ്രിട്ടനിൽനിന്ന്‌ സ്വാതന്ത്ര്യം ലഭിച്ച ശേഷം പൂർണ റിപ്പബ്ലിക് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമല്ല ബാർബഡോസ്. ഗയാന 1970-ലും ട്രിനിഡാഡ് ആൻഡ് ടൊബാഗോ 1976-ലും  ഡൊമിനിക്ക 1978-ലും പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More