LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

വാഷിംഗ്‌ടണ്‍: മിഷിഗണിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍  മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെയാണ് സ്കൂളില്‍ വെടിവെപ്പ് നടന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ 15 കാരനാണ് സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അടുത്തകാലത്ത് അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവയ്പാണിത്. കൊലപാതകം നടത്തിയ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യകതമല്ല.

സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു അധ്യാപകനും, 14 നും 17നും വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും ഒരു സെമി-ഓട്ടോമാറ്റിക് തോക്കും കണ്ടെടുത്തു. 15 മുതല്‍ 20 തവണ പ്രതി വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1,800-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. ആദ്യ എമര്‍ജന്‍സി കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇരകളെ പ്രത്യേകമായി ലക്ഷ്യംവെച്ച് വെടിയുതിര്‍ത്തതാണോ അതോ ക്രമരഹിതമായി വെടിവച്ചതാണോ എന്നത് കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുള്ളൂ. 2021-ല്‍ മാത്രം അമേരിക്കയിലെ വിവിധ സ്‌കൂളുകളില്‍ 138 വെടിവെപ്പുകള്‍ നടന്നിട്ടുണ്ടെന്നും 26 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More