LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിയറ്ററില്‍ പോയി കാണേണ്ട പടമാണ് മരക്കാറെന്ന് മോഹന്‍ലാല്‍

കൊച്ചി: മരക്കാര്‍ തിയറ്ററില്‍ ചെന്ന് കാണേണ്ട പടമാണെന്ന് നടന്‍ മോഹന്‍ലാല്‍. വളരെ ആവേശത്തോടെയാണ് സിനിമ കണ്ടതെന്നും ഭാഗ്യവശാല്‍ സിനിമ തിയറ്ററുകളിലെത്തിക്കാന്‍ സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുലര്‍ച്ചെ 12.30-ന് കൊച്ചിയിലെ തിയറ്ററില്‍ കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം സിനിമ കണ്ടത്. മലയാള സിനിമക്ക് ഒരു മാറ്റം കൊണ്ടുവരാന്‍ മരക്കാറിനാകട്ടെയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'വളരെയധികം സന്തോഷമുണ്ട്. മലയാളത്തില്‍ ഇങ്ങനൊരു സിനിമ തന്നെ ആദ്യമാണ്. ഒരുപാട് പ്രത്യേകതകളുളള സിനിമയാണ്. ഏറ്റവും കൂടുതല്‍ ദിവസം സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' -മോഹന്‍ലാല്‍ പറഞ്ഞു.

അര്‍ധരാത്രി മുതല്‍ മരക്കാര്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 628 സ്‌ക്രീനുകളിലും മരക്കാര്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഇത്രയധികം തിയറ്ററുകളില്‍ ഒരുമിച്ച് ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമായാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ മരക്കാര്‍ ഇതിനകം നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെക്കൂടാതെ പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, സുഹാസിനി, പ്രഭു, ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തിരുനാവക്കരശ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. കലാ സംവിധാനം സാബു സിറിള്‍. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More