LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

വാഷിംഗ്‌ടണ്‍: സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. യു എ ഇയിലെത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ പരിശോധനക്ക് ശേഷം ഐസൊലേറ്റ് ചെയ്തതായും രാജ്യത്ത് കൊവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അതികൃതര്‍ പറഞ്ഞു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22-ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. നവംബര്‍ 29 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

ഒമൈക്രോണ്‍ സ്ഥിരികരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ഇരു രാജ്യങ്ങളുടെയും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ സൗദി അറേബ്യയിൽ ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ  നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഒമൈക്രോണ്‍ വകഭേദത്തിനെതിരെ വാക്സിന്‍ ഫലപ്രദമാണെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യകതമാക്കി. നിലവില്‍ ഉപയോഗിക്കുന്ന വാക്സിന്‍ പുതിയ വകഭേദത്തിന് ഉപകാരപ്രദമല്ലെന്ന മോഡേണ കമ്പനിയുടെ വാദത്തെ തള്ളിയാണ് ഇസ്രയേല്‍ രംഗത്തെത്തിയത്. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ഇരട്ടിയോളം പകര്‍ച്ചാശേഷിയുള്ള വൈറസ് ആണ് ഒമൈക്രോണെന്നും ഇസ്രയേല്‍ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മൂന്നാം ഡോസ് വാക്സിന്‍ നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ചില രാജ്യങ്ങൾ ഇതിനകം തന്നെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 

Contact the author

Internaional Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More