LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉവൈസി എന്ന ബിജെപി ചാരന്റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് ആവശ്യമില്ല - പദ്മജ വേണുഗോപാല്‍

 എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദിൻ ഉവൈസി എന്ന ബിജെപി ചാരന്‍റെ സർട്ടിഫിക്കറ്റ് രാഹുൽഗാന്ധിക്ക് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. ബിജെപി വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും, ബിജെപി വിരോധിയായി അഭിനയിക്കുകയും ചെയ്ത് മുസ്ലിം വിഭാഗത്തിന്‍റെ കപട രക്ഷക വേഷം അണിയുന്നയാളാണ് ഉവൈസിയെന്നും പദ്മജ വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ആരാണെന്ന് അറിയില്ലെന്ന ഉവൈസിയുടെ പരിഹാസത്തിനെതിരെയാണ് പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

രാഹുൽ ഗാന്ധി ആരാണ് എന്ന് ചോദിക്കുന്നു അസദുദ്ദിൻ ഉവൈസി.

രാഹുൽ ഗാന്ധിയെ ഉവൈസി എന്ന ബിജെപി ചാരന് അറിയില്ല. കാരണം താങ്കളുടെ രാഷ്ട്രീയം മോദിക്കും, യോഗി ആദിത്യ നാദിനും ഒക്കെ അധികാരം ലഭിക്കാൻ വഴി ഒരുക്കൽ ആണെന്ന് താങ്കളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുമ്പോൾ വ്യക്തമാണ്.

ബിജെപി വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും, ബിജെപി വിരോധിയായി അഭിനയിക്കുകയും ചെയ്ത് മുസ്ലിം വിഭാഗത്തിന്റെ കപട രക്ഷക വേഷം അണിഞ്ഞു തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചു BJP വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കൽ ആണ് താങ്കൾ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ താങ്കൾ ആ തന്ത്രം പയറ്റി. ബീഹാറിൽ താങ്കളുടെ മത്സരം ആണ് ബിജെപി സഖ്യ സർക്കാരിനെ അധികാരത്തിൽ കയറ്റിയത്. ബീഹാറിൽ മുസ്ലിം വോട്ടുകൾ ഉള്ള മേഘലകളിൽ ഒറ്റയ്ക്ക് മത്സരിച്ച് BJP വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് നിരവധി സീറ്റുകൾ ആണ് ഉവൈസി ബിജെപി മുന്നണിക്ക് സംഭാവന ചെയ്തത്, അങ്ങനെ ആണ് അവിടെ BJP-നിതീഷ് സർക്കാർ അധികാരത്തിൽ വന്നത്.

രാഹുൽ ഗാന്ധി മതേതരത്വത്തിന്റെ കാവൽ ഭടൻ ആണ്. വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് എതിരെ ഏറ്റവും ധീരമായി പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി. അധികാരം ഉള്ളപ്പോൾ പ്രധാനമന്ത്രി ആകാതെ മാറി നിന്ന നിസ്വാർത്ഥനായ നേതാവ്. അധികാരം ഇല്ലെങ്കിലും സംഘപരിവാർ വർഗീയ ഫാസിസ്റ്റുകൾക്കെതിരെ, BJP ദുർഭരണത്തിനെതിരെ നിർഭയം പോരാടുന്ന രാഹുൽഗാന്ധിക്ക് ഉവൈസി എന്ന ബിജെപി ചാരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

പത്മജ വേണുഗോപാൽ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk