"മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്ലിം വിഭാഗത്തിനെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണെന്ന് ലോകം തിരിച്ചറിയണം" എന്നായിരുന്നു ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റ് ചെയ്തത്.
രാഹുൽ ഗാന്ധി ആരാണ് എന്ന് ചോദിക്കുന്നു അസദുദ്ദിൻ ഉവൈസി. രാഹുൽ ഗാന്ധിയെ ഉവൈസി എന്ന ബിജെപി ചാരന് അറിയില്ല. കാരണം താങ്കളുടെ രാഷ്ട്രീയം മോദിക്കും, യോഗി ആദിത്യ നാദിനും ഒക്കെ അധികാരം ലഭിക്കാൻ വഴി ഒരുക്കൽ ആണെന്ന് താങ്കളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുമ്പോൾ വ്യക്തമാണ്.
എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുസ്ലീം സാക്ഷരത 58 ശതമാനം മാത്രമായി നില്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയിലും കൊവിഡ് കൈകാര്യം ചെയ്യുന്നതിലും യോഗി ആദിത്യനാഥിന്റെ പരാജയവും ഒവൈസി ചൂണ്ടിക്കാട്ടി.