ഹൈദരാബാദ്: എ ഐ എം ഐ എം മേധാവിയും എംപിയുമായ അസസുദ്ദീന്‍ ഒവൈസിക്കുനേരെ ആക്രമണമുണ്ടായതിനുപിന്നാലെ അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആയുരാരോഗ്യത്തിനുംവേണ്ടി 101 ആടുകളെ ബലികൊടുത്ത് വ്യവസായി. ഹൈദരാബാദിലുളള ബാഗ് ഇ ജഹന്‍ ആരയില്വെച്ചാണ് ആടുകളെ ബലി നല്‍കിയത്. മലക്ക്പേട്ട് എം എല്‍എയും എ ഐ എം ഐ എം നേതാവുമായ അഹമ്മദ് ബലാലയുള്പ്പെടെയുളള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ബലി. ആക്രമണമുണ്ടായതിനുപിന്നാലെ ഒവൈസിയുടെ ദീര്‍ഘായുസിനും സുരക്ഷക്കുംവേണ്ടി പ്രാര്‍ത്ഥനയും വഴിപാടുകളും നടത്തുകയാണ് എ ഐ എം ഐ എം അനുയായികള്‍.
ഫെബ്രുവരി മൂന്നിനാണ് ഒവൈസിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ മീററ്റില്വെച്ച് അദ്ദേഹത്തിന്റെ വാഹനത്തിനുനേരേ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നാലംഗസംഘമാണ് ആക്രമിച്ചതെന്നും കാറിലേക്ക് നാലുതവണ അവര്‍ നിറയൊഴിച്ചെന്നും ഒവൈസി പറഞ്ഞിരുന്നു. രണ്ട് ബുളളറ്റുകള്‍ കാറില്‍ തറച്ചുകയറി. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് ഡല്‍ഹിയിലേക്ക് പോയത്. എന്നും ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച ട്വീറ്റില്‍ ഒവൈസി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബാഗ്പത് ജില്ലയില്‍ നടന്ന റാലിയില്‍ 'എന്നെ ആക്രമിച്ചവര്‍ ഗാന്ധിയെ കൊന്നവരാണ്' എന്നും ഒവൈസി പറഞ്ഞു
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആക്രമണം നടന്നതിനുപിന്നാലെ ഒവൈസിയുടെ സുരക്ഷ കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഒവൈസിക്കായി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് നിഷേധിച്ച ഒവൈസി തനിക്കെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ശുഭം, സച്ചിന് എന്ന് പേരുള്ള രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലില്‍ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വെടിവെച്ചതെന്നും തങ്ങള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്.