LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിജാബ്: ഇന്ത്യയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട - ഒവൈസി

ലഖ്നൗ: ഹിജാബ് വിഷത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ മലാലക്ക് വെടിയേറ്റത് പാക്കിസ്ഥാനില്‍ നിന്നാണ്. അവിടുത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സാധിക്കാത്തവരാണ് ഇന്ത്യയില്‍ ഹിജാബ് വിഷത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്നായിരുന്നു ഒവൈസിയുടെ മറുപടി. "മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്ലിം വിഭാഗത്തിനെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണെന്ന് ലോകം തിരിച്ചറിയണം" എന്നായിരുന്നു ഷാ മെഹ്മൂദ് ഖുറേഷിയുടെ ട്വീറ്റ്.

'അയല്‍രാജ്യം ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ല. മലാലക്ക് സംരക്ഷണം നല്കാന്‍ കഴിയാത്തവര്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പഠിപ്പിച്ച് തരണ്ടേതില്ല. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവുമായിരിക്കണം അവിടുത്തെ മന്ത്രിമാരുടെ പരിഗണനയില്‍ ഉണ്ടാകേണ്ടത്. ഇന്ത്യയിലെ അഭ്യന്തര പ്രശ്നങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടരുത് - ഉവൈസി പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു ഒവൈസിയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഇത്തരം വിഷയങ്ങള്‍ ദേശിയ തലത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം, ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ തിങ്കളാഴ്ചയും വാദം തുടരും. കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More