LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആക്രമണം മരക്കാറിനെതിരെയല്ല, സിനിമാ മേഖലക്കെതിരെയാണ്- മോഹന്‍ലാല്‍

സിനിമയെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്ന് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ റിലീസായതിനുപിന്നാലെ ചിത്രത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്. ഈ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് നിരൂപണങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണെന്നും മനപ്പൂര്‍വ്വമായുളള താഴ്ത്തിക്കെട്ടലുകള്‍ സിനിമാമേഖലയ്‌ക്കെതിരെ നടക്കുന്ന ആക്രമണമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

'ഒരു സിനിമയുണ്ടാവുന്നത് ഒരുപാടുപേരുടെ കഠിനാധ്വാനം കൊണ്ടാണ്. സിനിമയെക്കുറിച്ച് നിരൂപണങ്ങള്‍ വരുന്നതില്‍ തെറ്റില്ല. അത് വളരെ നല്ല കാര്യവുമാണ്. എന്നാല്‍ സിനിമയെ താഴ്ത്തിക്കെട്ടാനായി മനപ്പൂര്‍വ്വമായി നടക്കുന്ന ശ്രമങ്ങള്‍ തെറ്റാണ്. അത് സിനിമാ മേഖലക്കെതിരായ ആക്രമണമാണ്. കുറ്റകരമാണ്. മരക്കാറിനെതിരെ മാത്രമല്ല ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകള്‍ക്കെതിരെയും ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നുണ്ട്' -മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നടത്തുന്നവര്‍ അതിന്റെ പരിണിതഫലത്തെക്കുറിച്ച് ഓര്‍ക്കണമെന്നും അവര്‍ ഒരു സ്‌ക്രീനിന്റെ മറവില്‍ ഇരുന്ന് കമന്റ് ചെയ്യുമ്പോള്‍ അത് സിനിമാ മേഖലയെയും അതില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയുമാണ് ബാധിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം പുറത്തിറങ്ങിയതുമുതല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല, സിനിമയില്‍ പറഞ്ഞ സാങ്കേതിക മികവ് കാണാനായില്ല, ചിത്രം മികച്ച നിലവാരം പുലര്‍ത്തിയില്ല. ചരിത്രത്തോട് നീതി പുലര്‍ത്തിയില്ല തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്. ചിത്രത്തെ മനപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാനുളള ശ്രമങ്ങള്‍ നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അതിനിടെ ചിത്രത്തിനു പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More