LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയില്‍ ചേരാത്തതിനാലാണ് എന്നെ ജയിലിലടച്ചത്- ഡി കെ ശിവകുമാര്‍

ബംഗളുരു: ബിജെപിയില്‍ ചേരാത്തതിനാലാണ് തന്നെ ജയിലിലടച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. രാജ്യത്തെ ഏറ്റവും അഴിമതി നടത്തുന്ന സർക്കാർ കർണാടകയിലേതാണെന്നും ശിവകുമാര്‍ ആരോപിച്ചു. 'എന്നെ ജയിലിലാക്കിയത് ബിജെപിയാണ്. ബിജെപിയെ പിന്തുണയ്ക്കുകയോ പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യാത്തതിനാലാണ് എനിക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. ഇത് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്- ശിവകുമാര്‍ പറഞ്ഞു.

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട്  50 ദിവസത്തോളം അദ്ദേഹം തിഹാര്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 23-ന് ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസ്താവനയെയും ഡി കെ ശിവകുമാര്‍ പരിഹസിച്ചു. യെദ്യൂരപ്പയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പീഡിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ അനുയായികള്‍ നിരന്തരം റെയ്ഡ് നേരിടുകയാണ്. ആ നിരാശയെല്ലാം കോണ്‍ഗ്രസിനുമേല്‍ ചൊരിയുകയാണെന്നും കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ തന്നെ സര്‍ക്കാരിനെ അസ്ഥിരമാക്കുകയാണെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More