LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണം; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

ഡല്‍ഹി: കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍. അഞ്ച് ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലിയുമാണ് കര്‍ഷക സംഘടനകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്ന ആവശ്യം. ഇക്കാര്യം ഇന്ന് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ കര്‍ഷകര്‍ ഉന്നയിക്കും. യുപി, ഹരിയാന സർക്കാരുകളോട് ഇക്കാര്യം നടപ്പിലാക്കാന്‍ നിർദേശം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഡല്‍ഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്  ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വിവാദ നിയമങ്ങൾ റദ്ദാക്കുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പഞ്ചാബിലെ കർഷക സംഘടനകൾ. സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്ന കേന്ദ്ര നിലപാടിൽ കർഷകർ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും, കർഷകർ സമരത്തിൽ നിന്നും പിൻമാറിയാൽ കേസുകൾ പിൻവലിക്കാൻ തയ്യാർ, നഷ്ടപരിഹാരം നൽകും, വൈദ്യുതി ഭേദഗതി ബിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും, മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എം എസ് പി ഉറപ്പാക്കുമോ എന്ന് സർക്കാർ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂർ വിഷയത്തിന്മേൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More