LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സവര്‍ക്കറെ പോലുള്ളവരല്ല, മാപ്പിരക്കാതെ ധീരമായി മരണത്തെ പുല്‍കിയ മരക്കാരുമാരാണ് നമ്മുടെ അഭിമാനം- ടി എന്‍ പ്രതാപന്‍

കുഞ്ഞാലിമരക്കാറിനെ പോലെ ധീരരായവരാണ് നാടിന്‍റെ അഭിമാനമെന്നും പലതവണ മാപ്പെഴുതിയ സവര്‍ക്കറെ പോലുള്ളവരല്ലെന്നും ടി എന്‍ പ്രതാപന്‍ എം പി. പിറന്ന മണ്ണിനെ കട്ടുമുടിക്കാനും അടക്കി വാഴാനും വന്ന വൈദേശിക ശക്തികളോട് മാപ്പ് പറയുന്നതിനേക്കാൾ മരക്കാർ ചെയ്തത് ധീരമായി മരണത്തെ പുൽകലായിരുന്നുവെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' പ്രതിക്ഷക്കൊത്ത നിലവാരം പുലര്‍ത്തിയില്ലെന്നും ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രിയദർശൻ സംവിധാനം ചെയ്ത, 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നുതോന്നി. കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ, പോർച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്കാരത്തെ, സാമുദായിക സൗഹാർദ്ധത്തെ ഒക്കെ വളരെ നന്നയി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി.

മോഹൻലാൻ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ തിരക്കഥ പരാജയപ്പെട്ടു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം, മലയാള സിനിമക്ക് വലിയ ഒരു ആത്മവിശ്വാസം നൽകുന്ന ചിത്രമായി മരക്കാർ മാറി. വലിയ ചിലവിലുള്ള സിനിമാ നിർമ്മാണത്തിന് മരക്കാർ വഴിയൊരുക്കുകയാണ്. വി എഫ് എക്സ് പോലുള്ള സാങ്കേതിക മികവിലും മരക്കാർ മാതൃകയായി.

ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിൽ തങ്ങുന്ന കുറെയധികം സീനുകൾ ഉണ്ടാവുക എന്നത് ലാൽ സിനിമകളുടെ ഒരു പ്രത്യേകതയാണ്. വിശേഷിച്ചും ഒരു വീരപുരുഷനെ സംബന്ധിച്ച ചരിത്രം പറയുന്ന സിനിമയാകുമ്പോൾ അത് എന്തായാലും ഉണ്ടാവേണ്ടതായിരുന്നു, എന്നാൽ അങ്ങനെ പറയത്തക്ക സീനുകളുടെ അഭാവം വല്ലാതെ നിരാശപ്പെടുത്തി. അതേസമയം, അവസാന ഭാഗങ്ങളിലെ ഒരു സീൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താൽ മനസ്സിൽ കയറി  .

കുഞ്ഞാലി മരക്കാരെ ചതിച്ചു കീഴ്‌പ്പെടുത്തി വിചാരണക്ക് എത്തിച്ചിരിക്കുകയാണ്. ഗോവയിലാണ് പോർച്ചുഗൽ രാജാവിന്റെ നിർദേശ പ്രകാരം കോടതി വിചാരണ. മാപ്പെഴുതി നൽകിയാൽ വെറുതെ വിടാമെന്ന് രാജാവിന്റെ ഉറപ്പുണ്ടെന്ന് കോടതി മരക്കാറിനെരെ അറിയിച്ചു. മേഴ്‌സി പെറ്റിഷൻ! മാപ്പപേക്ഷ! ഒരു കടലാസിൽ ഒപ്പുവെച്ചാൽ, മാപ്പ് അപേക്ഷിച്ചാൽ കുറ്റവിമുക്തനായി തിരികെ ചെല്ലാം. മരണത്തിന്റെ മുന്നിൽ നിന്ന് വീണ്ടും ജീവിതത്തിലേക്ക് മടങ്ങാം. പക്ഷെ, കുഞ്ഞാലി മരക്കാർ രാജമുദ്രയുള്ള കടലാസ് വാങ്ങി രണ്ടായി കീറിയെറിഞ്ഞു. പിറന്ന മണ്ണിനെ കട്ടുമുടിക്കാനും അടക്കി വാഴാനും വന്ന വൈദേശിക ശക്തികളോട് മാപ്പ് പറയുന്നതിനേക്കാൾ മരക്കാർ ചെയ്തത് ധീരമായി മരണത്തെ പുൽകലായിരുന്നു. 

അതെ, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും മാറിമാറിവന്നപ്പോൾ അവരോട് മാപ്പപേക്ഷ നടത്താതെ പോരാടിയ കുഞ്ഞാലി മരക്കാറിനെ പോലെയുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളാണ് നമ്മുടെ ചരിത്രത്തിന്റെ അഭിമാനം. അല്ലാതെ പലതവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറെ പോലുള്ളവരല്ല.

കുഞ്ഞാലി മരക്കാർ എന്ന ധീരദേശാഭിമാനിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കാണിച്ച പരിശ്രമങ്ങൾക്ക്, താല്പര്യത്തിന് ഈ രാജ്യം പ്രിയദർശനോടും മോഹൻലാലിനോടും മറ്റു അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരക്കാരെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് മോഹൻലാലിൻറെ ഭാഗ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നന്ദി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More