LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച അട്ടപ്പാടിയിലെ ഡോക്ടറെ സ്ഥലം മാറ്റി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ വിമര്‍ശിച്ചതിന് പിന്നാലെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്. ഭരണ സൗകാര്യാര്‍ഥമാണ് സ്ഥലം മാറ്റം എന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്. 

വീണ ജോര്‍ജ്ജ് അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്‍റെ വിമര്‍ശനം. 'മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. മന്ത്രി അട്ടപ്പാടിയില്‍ എത്തിയ അന്ന് ഇല്ലാത്ത ഒരു മീറ്റിംഗിന് വേണ്ടിയാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ താന്‍ തടഞ്ഞിരുന്നു. അതാണ്‌ തനിക്കെതിരായ നീക്കത്തിന് പിന്നിലെ'ന്നും ഡോ. പ്രഭുദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് മുന്‍പ് തന്നെ അട്ടപ്പാടിയില്‍ എത്താനായിരുന്നു ആരോഗ്യ മന്ത്രിയുടെ തിടുക്കം എന്നും പ്രഭുദാസ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഡോ. പ്രഭുദാസിനെതിരെ സിപിഎമ്മും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആശുപത്രി മാനേജ്മെന്‍റ് കൈകൂലി വാങ്ങാന്‍ ശ്രമിച്ചു എന്നതിന് എതിരായാണ് സിപിഎമ്മിന്‍റെ പ്രത്യാരോപണം. കാന്‍റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. 

Contact the author

Web Desk