LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജയലളിതയുടെ വസതി 'വേദനിലയം' ഇനി സഹോദര മക്കള്‍ക്ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വകാര്യ വസതി ഒടുവില്‍ ആങ്ങളയുടെ മക്കള്‍ക്ക്. പോയസ് ഗാര്‍ഡനിലെ 'വേദനിലയം' എന്ന വീടാണ് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപ ജയകുമാറിനും ജെ. ദീപകിനും കൈമാറിയത്. ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെ, സ്മാരകമായി പ്രഖ്യാപിച്ച 'വേദനിലയം' നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സഹോദര മക്കള്‍ക്ക് ലഭിച്ചത്.   

ദീപ ജയകുമാറിനെയും  ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.  കഴിഞ്ഞ മാസം 24 ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് വീടിന്റെ താക്കോല്‍ ദീപ ജയകുമാറിന് കൈമാറിയത്. ഇതോടെ വീട് ഏറ്റെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.

ഇനി പോയസ് ഗാര്‍ഡനിലെ 'വേദനിലയത്തില്‍ തന്നെ താമസിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ദീപ ജയകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കുഞ്ഞമ്മയുടെ അഭാവത്തില്‍ വീട് ശൂന്യമാണെന്നും അവര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളും ഫര്‍ണ്ണിച്ചറുകളും മാറ്റിയിട്ടുണ്ടെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘അമ്മായിയുടെ ( ജയലളിതയുടെ) അഭാവത്തില്‍ ഇതാദ്യമായാണ് ഈ വീട് ഞാന്‍ സന്ദര്‍ശിക്കുന്നത്. അവരുടെ അസാന്നിധ്യത്തില്‍ വീട് ഇപ്പോള്‍ ശൂന്യമായി കിടക്കുന്നു. അമ്മായി ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്തിട്ടുണ്ട്,’ ദീപ പറഞ്ഞു. നേരത്തെ സംസ്ഥാനത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ജയലളിതയുടെ കുടുംബത്തോട് കൂടിയാലോചിക്കാതെ വീട് ഏറ്റെടുക്കുകയും കെട്ടിടം സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു.

ബംഗ്ലാവ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദീപയും സഹോദരന്‍ ദീപക്കും സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. മദ്രാസ് ഹൈക്കോടതി സ്വത്ത് അവര്‍ക്കായിരിക്കണമെന്ന് വിധിക്കുകയും കുടുംബത്തിന് നല്‍കേണ്ട കോടതിയില്‍ നിക്ഷേപിച്ച നഷ്ടപരിഹാര തുക തിരികെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More