LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

2021-ലെ വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്‌

2021-ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. ഇസ്രയേലിലെ എയ്‌ലറ്റില്‍ വെച്ച് നടന്ന എഴുപതാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ഇരുപത്തിയൊന്നുകാരിയായ ഹര്‍നാസ് ഇന്ത്യയുടെ അഭിമാനമായത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഹര്‍നാസ് വിജയിയായത്. വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ് സന്ധു. 1994-ല്‍ സുസ്മിത സെന്നും 2000-ല്‍ ലാറാ ദത്തയും മിസ് യൂണിവേഴ്‌സ് പട്ടം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സായിരുന്ന മെക്‌സികോയുടെ ആന്‍ഡ്രിയ മെസയാണ് ഹര്‍നാസിന് വിശ്വസുന്ദരി കിരീടം അണിയിച്ചത്. പരാഗ്വെയുടെ നാദിയ ഫെറെയ്‌റ ഫസ്റ്റ് റണ്ണര്‍ അപ്പായും സൗത്ത് ആഫ്രിക്കയുടെ ലലേല ലാലി മ്‌സ്വാനെയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. പരിപാടി ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു.

പഞ്ചാബ് സ്വദേശിയായ ഹര്‍നാസ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. 2019-ല്‍ ഫെമിന മിസ് ഇന്ത്യ പഞ്ചാബായി തെരഞ്ഞെടുത്തിരുന്നു. യാരാ ദിയാന്‍ പൂ ബരണ്‍, ബായ് ജി കൂട്ടാങ്കെ തുടങ്ങിയ പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More