LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഈഴവ ജനസംഖ്യ കുറയാന്‍ കാരണം ലവ് ജിഹാദും മതപരിവർത്തനവും- വെളളാപ്പളളി നടേശന്‍

തൃശൂര്‍: ഈഴവ സമുദായത്തില്‍ ജനസംഖ്യ കുറയാന്‍ കാരണം ലവ് ജിഹാദും മതപരിവര്‍ത്തനവുമാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഈഴവ സമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിനുകാരണം ലവ് ജിഹാദാണെന്നും പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് മതപരിവര്‍ത്തനം നടക്കുന്നതെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. എസ് എന്‍ ഡി പി യോഗം തൃശൂര്‍ യൂണിയന്‍ പണി തീര്‍ത്ത ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് എല്ലാവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയാണ് ജാതി പറയുന്നത് എന്ന് എല്ലാവരും മനസിലാക്കണം. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവുനയം പയറ്റുകയാണ്. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസുമെല്ലാം ഇന്ന് മതേതരത്വം പറയുന്നുണ്ട് എന്നാല്‍ ഇവരില്‍ ഉളളവര്‍ ആരൊക്കെ എന്ന് ചിന്തിക്കണം' വെളളാപ്പളളി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഈഴവ സമുദായത്തെ തകര്‍ക്കാന്‍ ഇപ്പോഴും പലരും ശ്രമിക്കുന്നുണ്ടെന്നും അവര്‍ പുറത്തുവരാതെ മറ്റ് ചില ശക്തികളെക്കൊണ്ട് അതിന് ശ്രമിക്കുകയാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ആറായിരം രൂപയില്‍ നിന്ന് എസ് എന്‍ ഡി പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുളള താക്കീതാണ്. എല്ലാ കാര്യങ്ങളും സസൂഷ്മം നിരീക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രി. അദ്ദേഹം അത് പുറത്തുപ്രകടിപ്പിക്കുന്നത് അപൂര്‍വ്വമായാണ്.

കഴിഞ്ഞ 25 വര്‍ഷക്കാലം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയെന്ന നിലയിലുളള തന്റെ പ്രവര്‍ത്തനത്തിന് ശക്തിപകര്‍ന്നത് സാധാരണക്കാരായ യോഗത്തിന്റെ പ്രവര്‍ത്തകരാണെന്നും പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സമുദായത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More