LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വടക്കുകിഴക്കൻ ജനതയ്‌ക്കെതിരായ വംശീയ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയ്‌ക്കെതിരായ ആക്രമണവും വംശീയ വിവേചനവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അതീവ ഗൌരവമായി കാണണമെന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ. കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിമാരുടെയും ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ക്ക് പലചരക്ക് കടയിൽ പ്രവേശനം നിഷേധിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും ഈ ജനത കടുത്ത വംശീയ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

'ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വല്ലാത്ത വേദനയും ഭയവും തോന്നി. നമ്മുടെ മാനവികതയൊക്കെ എവിടെപോയി' എന്ന് സോറാംതംഗ ചോദിക്കുന്നു. ഇക്കാര്യം പരിശോധിച്ച് കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മ, അസം മുഖ്യമന്ത്രി സർബാന സോനോവാൽ, നാഗാലാൻഡ് മുഖ്യമന്ത്രി നീഫിയു റിയോ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു എന്നിവരേയും ടാഗ് ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Contact the author

News Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More