LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനെ തകര്‍ത്തത് അമേരിക്ക; പഴി കേള്‍ക്കുന്നത് പാക്കിസ്ഥാനും- ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുപതുവര്‍ഷം കൊണ്ട് അഫ്ഗാനിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയത് അമേരിക്കയാണെങ്കിലും എല്ലാവരും ഒറ്റപ്പെടുത്തുന്നത് പാക്കിസ്ഥാനെയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലാഹോറില്‍ നടന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പൊതുപരിപാടി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നതിനാല്‍ അഫ്ഗാനിലുണ്ടായ യുദ്ധങ്ങളില്‍ എണ്‍പതിനായിരത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കിയത് അമേരിക്കയാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ പാക്കിസ്ഥാന്റെ ത്യാഗങ്ങളെ മാനിക്കുന്നതിനുപകരം ലോകത്തിനുമുന്നില്‍ അപമാനിക്കാനാണ് ശ്രമിക്കുന്നത്' -ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ അധിനിവേശ കാശ്മീരില്‍ ഡല്‍ഹി നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കയെ പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ അമേരിക്കയുടെ പ്രവൃത്തികളെ പിന്തുണച്ചതിന് പാക്കിസ്ഥാന് വലിയ വില കൊടുക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More